ഇടുക്കി അടിമാലിയിൽ കുര്യൻസ് ഹോസ്പിറ്റലിന്റെ സമീപം വീട്ടിൽ വയോധികയെ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിഇടുക്കി: അടിമാലിയില്‍ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലയ്ക്ക് അടിയേറ്റ് രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം. കുരിയന്‍സ് പടിയില്‍ താമസിക്കുന്ന ഫാത്തിമ കാസിം (70) ആണ് മരിച്ചത്. കൊലപാതകം എന്നാണ് പോലീസിന്റെ സംശയം. വൈകിട്ട് വീട്ടിലെത്തിയ മകന്‍ സുബൈറാണ് മൃതദേഹം ആദ്യം കണ്ടത്

മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ മോഷണ ശ്രമമാണോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ എന്ന് വ്യക്തമല്ല. അടിമാലി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടു പേര്‍ ഫാത്തിമയുടെ വീട്ടില്‍ വന്നതായി നാട്ടുകാര്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.


Post a Comment

Previous Post Next Post