മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ച് വീണ് യാത്രക്കാരന് പരിക്ക്



 ഇടുക്കി  അടിമാലി കല്ലാർ സ്വദേശി മാടസ്വാമിയാണ് ഓടുന്ന ബസിൽ നിന്നും തെറിച്ച് പുറത്തേക്ക് വീണത്.മാടസ്വാമി തമിഴ്‌നാട്ടിലേക്കുള്ള യാത്രയിലായിരുന്നു.ഒപ്പം ഭാര്യയുമുണ്ടായിരുന്നു. മൂന്നാറിൽ നിന്നും തമിഴ്‌നാട് ബസിൽ കയറി യാത്ര തുടരെ ദേശിയപാതയിൽ ഗ്യാപ്പ് റോഡിന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്.

ബസിൽ വാതിലിന് സമീപമുള്ള സീറ്റിലായിരുന്നു മാടസ്വാമി ഇരുന്നിരുന്നത്. യാത്രക്കിടയിൽ വാഹനം ബ്രേക്ക് ചെയ്ത‌പ്പോൾ മാടസ്വാമി തെറിച്ച് വാതിലിലൂടെ പുറത്തേക്ക് വീണതായാണ് വിവരം.വീഴ്ച്ചയിൽ മാടസ്വാമിയുടെ തലക്ക് പരിക്ക് സംഭവിച്ചു.ഉടൻ മൂന്നാറിലെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. തുടർ ചികിത്സക്കായി തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോയി.

Post a Comment

Previous Post Next Post