നടപ്പാലം തകര്‍ന്ന് അപകടം

 


മല്ലപ്പള്ളി : നടപ്പാലം തകർന്നുവീണ് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച്ച രാത്രി ഒൻപതുമണിയോടെ മഠത്തുംചാല്‍ വലിയതോടിന് കുറുകെയുള്ള നടപ്പാലമാണ് തകർന്നുവീണത്.

ഇളപ്പുങ്കല്‍ വീട്ടില്‍ രതീഷ് (40) ആണ് തോട്ടില്‍ വീണത്. തന്റെ ഇരുചക്രവാഹനം വീട്ടിലേക്ക് കയറ്റിവയ്ക്കുന്നതിന് പാലത്തിലൂടെ കൊണ്ടുപോകുമ്ബോഴായിരുന്നു അപകടം. ബൈക്കും രതീഷും ഇരുദിശയിലേക്ക് പതിച്ചതിനാല്‍ ദുരന്തം ഒഴിവായി. 12 അടി താഴ്ചയുള്ള തോട്ടില്‍ ഇരുകരയിലുമായി സംരക്ഷണ ഭിത്തിയുടെ മുകളിലായിരുന്നു നടപ്പാലം. മുകളില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് സ്ലാബിനുള്ളിലെ ഇരുമ്ബ് കമ്ബി കാലപ്പഴക്കത്തില്‍ ദ്രവിച്ചതാണ് പാലം തകരാൻ കാരണം. 40 വർഷം മുൻപ്

മടത്തുംചാല്‍ പാടശേഖരത്തില്‍ പ്രവേശിക്കുന്നതിനായി നിർമ്മിച്ച പാലമാണ് തകർന്നത്.

Post a Comment

Previous Post Next Post