ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

 


കോഴിക്കോട്കൊയിലാണ്ടി : മുചുകുന്ന്: കൊയിലോത്തുംപടിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു.

കൊയിലോത്തുംപടി എലഞ്ഞിത്തറയിൽ  രാത്രിയാണ് സംഭവം. ആനക്കുളത്തുനിന്നും മുചുകുന്ന് ഭാഗത്തേക്ക് പോകുന്ന ബൈക്കും മുചുകുന്ന് ഭാഗത്ത് നിന്ന് ആനക്കുളം ഭാഗത്തേക്ക് പോകുന്ന ഓട്ടോയുമാണ് അപകടത്തിൽപ്പെട്ടത്.

ബൈക്കിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്. അപകടശേഷം നിർത്താതെ പോയ ഓട്ടോയെ നാട്ടുകാർ പിന്തുടർന്ന് തടഞ്ഞുനിർത്തുകയായിരുന്നു. പരിക്കേറ്റയാളെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

Post a Comment

Previous Post Next Post