സീബ്ര ലൈൻ മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് എട്ട് വയസുകാരന് ഗുരുതര പരിക്ക്

 


കാസർകോട്  കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിൽ സീബ്ര ലൈനിൽ കൂടി റോഡ് മുറിച്ച് കടക്കുന്നതിനിടെ

കാറിടിച്ച് എട്ട് വയസുകാരന് ഗുരുതരമായി പരിക്കേറ്റു. കല്ലൂരാവി പഴകടപ്പുറത്തെ അബ്ദുൾ കരീമിൻ്റെ മകൻ മുഹമ്മദ് സുഹൈലിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിയൽ ഹൈപ്പർ മാർക്കറ്റിന് സമീപം ഇന്ന് ഉച്ചക്കാണ് അപകടം. കാസർകോട് ഭാഗത്തേക്ക് അജാഗ്രതയിൽ ഓടിച്ച് വന്ന കാർ സീബ്ര ലൈനിൽ കുട്ടിയെ ഇടിക്കുകയായിരുന്നു. മാതാവ് സി.എച്ച്. മുംതാസിൻ്റെ പരാതിയിൽ കാർ ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post