കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ; ഇടുക്കി ഇരട്ടയാറിൽ 17കാരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിഇ­​ടു​ക്കി: ഇ­​ര­​ട്ട­​യാ­​റി​ല്‍ പോ​ക്‌​സോ കേ­​സി­​ലെ അ­​തി­​ജീ­​വി­​ത­​യാ­​യ 17 വ­​യ­​സു­​കാ­​രി വീ­​ട്ടി­​നു­​ള്ളി​ല്‍ മ­​രി­​ച്ച നി­​ല­​യി​ല്‍. ക­​ഴു­​ത്തി​ല്‍ ബെ​ല്‍­​റ്റ് മു­​റു​ക്കി­​യ നി­​ല­​യി­​ലാ­​ണ് മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി­​യ​ത്.


പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് മൃ​ത­​ദേ​ഹം ആ​ദ്യം ക​ണ്ട­​ത്. തു​ട​ര്‍​ന്ന് ക​ട്ട​പ്പ​ന പൊ​ലീ​സി​ല്‍ വി​വ​ര​മ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു. സം​ഭ​വം കൊ​ല​പാ­​ത­​ക­​മാ­​ണെ­​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.


ര­​ണ്ട് വ​ര്‍­​ഷം മു­​മ്പ് ര­​ജി­​സ്റ്റ​ര്‍ ചെ​യ്ത പോ​ക്‌​സോ കേ­​സി­​ലെ അ­​തി­​ജീ­​വി­​ത­​യാ­​ണ് മ­​രി­​ച്ച​ത്. ഈ ​കേ­​സി​ല്‍ അ­​ന്വേ​ഷ­​ണം ന­​ട­​ന്നു­​വ­​രി­​ക­​യാ­​ണ്. ഈ ​കേ­​സു­​മാ­​യി പെ​ണ്‍­​കു­​ട്ടി­​യു­​ടെ മ­​ര­​ണ­​ത്തി­​ന് എ­​ന്തെ­​ങ്കി​ലും ബ­​ന്ധ­​മു­​ണ്ടോ­​യെ​ന്നും പോ­​ലീ­​സ് പ​രി­​ശോ­​ധി­​ക്കും. 


സ­​മീ­​പ​ത്തെ സി­​സി­​ടി­​വി­​ക​ള്‍ അ​ട­​ക്കം കേ­​ന്ദ്രീ­​ക­​രി­​ച്ച് പോ­​ലീ­​സ് അ­​ന്വേ​ഷ­​ണം തു­​ട­​ങ്ങി­​യി­​ട്ടു­​ണ്ട്. ഫോ­​റ​ന്‍­​സി­​ക് സം­​ഘ​വും ഉ­​ട​ന്‍ സ്ഥ­​ല­​ത്തെ­​ത്തും.  
Post a Comment

Previous Post Next Post