ശബരിമല തീര്‍ഥാടകരുടെ മിനിബസ് മറിഞ്ഞു; ഒരു കുട്ടി മരിച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പരിക്ക് 5 പേരുടെ നില ഗുരുതരം

  


തു​ലാ​പ്പ​ള്ളി:ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച മി​നിബ​സ് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് കു​ട്ടി മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തു​ലാ​പ്പ​ള്ളി നാ​റാ​ണം​തോ​ട്ടി​ലാ​യി​രു​ന്നു അ​പ​ക​ടം.നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്. പരുക്കേറ്റ 5 പേരുടെ നില ഗുരുതരമാണെന്നാണു പ്രാഥമിക വിവരം. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.ശ​ബ​രി​മ​ല ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ ഇ​റ​ക്ക​വും വ​ള​വും ഉ​ള്ള മേ​ഖ​ല​യി​ല്‍ വാ​ഹ​നം നി​യ​ന്ത്ര​ണം തെ​റ്റി മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ മുക്കൂട്ടുതറയിലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Post a Comment

Previous Post Next Post