മൂന്നിയൂരിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച അഞ്ച് വയസ്സുകാരി മരിച്ചുമൂന്നിയൂർ: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന മൂന്നിയൂർ കളിയാട്ട മുക്ക് സ്വദേശിയായ അഞ്ച് വയസ്സുകാരി പി.പി.ഫദ്‌വ മരണപ്പെട്ടു. കടലുണ്ടി പുഴയിൽ കുളിക്കുന്നതിനിടെയാണ് കുട്ടിക്ക് അമീബിക് വൈറസ് ബാധയേറ്റത്. കുറച്ച് ദിവസങ്ങളായി കുട്ടി മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. സർക്കാരിന്റെ ഇടപെടലുകൾക്കും നാടിന്റെ പ്രാർത്ഥനകൾക്കും ഫലമില്ലാതെ അവസാനം കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. പിതാവ് ഹസ്സൻ കോയ. മാതാവ് ഫസ്ന. സഹോദരിമാർ ഫൈ ഹ, ഫംന.


Post a Comment

Previous Post Next Post