യുവാവിനെ പ്രതിശ്രുത വധുവിന് മുന്നിലിട്ട് വെട്ടിക്കൊന്നു.

 


തമിഴ്നാട് തിരുനെൽവേലിയിൽ യുവാവിനെ പ്രതിശ്രുത വധുവിന് മുന്നിലിട്ട് വെട്ടിക്കൊന്നു. ദീപക് രാജ എന്ന യുവാവിനെയാണ് പട്ടാപ്പകൽ അതി ക്രൂരമായി വെട്ടിക്കൊന്നത്. ജില്ലയിൽ 10 വർഷം മുമ്പ് കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് പശുപതി പാണ്ഡ്യനുമായി ബന്ധപ്പെട്ട കൊലപാതക പരമ്പരകളിൽ ഏറ്റവും ഒടുവിലത്തെതാണ് ദീപക് രാജയുടേത്...


ഡിണ്ടിഗൽ തിരുനൽവേലി ജില്ലകളിൽ കഴിഞ്ഞ 30 വർഷത്തിനിടെ ഉണ്ടായ ഗുണ്ടാ ആക്രമണങ്ങളിൽ ഭൂരിപക്ഷവും പശുപതി പാണ്ഡ്യൻ എന്ന നേതാവിനെ ചുറ്റിപ്പറ്റിയാണ്. ദേവേന്ദ്രകുലം വള്ളുവർ എന്ന ജാതി രാഷ്ട്രീയപാർട്ടിയുടെ സ്‌ഥാപകനാണ് പാണ്ഡ്യൻ. നാടാർ വിഭാഗക്കാരായ പന്ന്യർ കുടുംബവുമായി പോരടിച്ചിരുന്ന പാണ്ടിന് 9 കൊലക്കേസ് ഉൾപ്പെടെ 18 കേസുകൾ ഉണ്ട്. 1993ൽ അശുപതി പന്ന്യായാർ എന്ന നേതാവിനെ കൊന്നാണ് പാണ്ഡ്യന്റെ തുടക്കം. തുടർച്ചയായ സംഘർഷങ്ങൾക്കൊടുവിൽ 2012 ജനുവരി 10ന് പാണ്ഡ്യൻ കൊല്ലപ്പെട്ടു. ഗുണ്ടാ നേതാവിന്റെ കഴുത്തറുത്ത് പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുകയായിരുന്നു.

പിന്നാലെ ഇരുവിഭാഗത്തിനും ഇടയിലെ സംഘർഷം മൂർച്‌ഛിച്ചു. കൊല നടത്തിയ പ്രധാനി ശങ്കരൻ സുബ്രഹ്‌മണ്യന്റെ കഴുത്തറുത്തു. മറുപടിയായി പന്ന്യർ സംഘം സുബ്രഹ്‌മണ്യനെ കൊന്ന മാരിയപ്പൻ എന്നയാളെ കൊന്ന് തല സുബ്രഹ്മണിനെ കൊന്ന സ്‌ഥലത്ത് പ്രദർശിപ്പിച്ചു. ദിവസങ്ങൾക്ക് ശേഷം പാണ്ടിയനെ കൊന്ന സംഘത്തിൽ ഉണ്ടായിരുന്ന അഞ്ചാംപ്രതി നിർമ്മലാദേവി എന്ന എഴുപതുകാരിയുടെയും കഴുത്തറത്തു. പോലീസ് നിസ്സഹായരായി നോക്കി നിന്നു.

തുടർന്നുപോകുന്ന ഈ ജാതി


സംഘർഷങ്ങൾക്കിടെ നിരവധി പേർ


കൊല്ലപ്പെട്ടു. അതിൽ ഏറ്റവും


ഒടുവിലത്തെതാണ് ദീപക് രാജ എന്ന


പാണ്ഡ്യൻ പക്ഷക്കാരൻ്റെ കൊലപാതകം.


പ്രതിശ്രുത വധുവായ അഭിഭാഷകക്കൊപ്പം


ഭക്ഷണം കഴിക്കാൻ പോയപ്പോൾ ആയിരുന്നു


ആക്രമണം. യുവതിയുടെ മുൻപിലിട്ട്


പട്ടാപ്പകൽ അതി ക്രൂരമായി വെട്ടി


കൊല്ലുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ


കേന്ദ്രീകരിച്ച് കൊല നടത്തിയ ആറംഗ


സംഘത്തിനായി തിരച്ചിൽ തുടരുകയാണ്.


Post a Comment

Previous Post Next Post