ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചുപാലക്കാട്‌ പട്ടാമ്പി : ചാലിശ്ശേരിയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു.ചാലിശ്ശേരി കുന്നത്തേരി സ്വദേശി കടവാരത്ത് വീട്ടിൽ അമൽ 24 വയസ് ആണ് മരിച്ചത്.കഴിഞ്ഞ മാസം 14 ന് ചാലിശ്ശേരി മുലയം പറമ്പ് ക്ഷേത്രത്തിന് സമീപത്തെ ഇറക്കത്തിൽ ഇവർ സഞ്ചരിച്ച ബൈക്കും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നാല് പേർക്കാണ് പരിക്ക് ഏറ്റത്.പെരുമ്പിലാവ് ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിർ സൈഡിലേക്ക് നീങ്ങിയതോടെ ചാലിശ്ശേരി ഭാഗത്ത് നിന്നും ശരിയായ ദിശയിലൂടെ വരികയായിരുന്ന ബൈക്ക് ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.ചാലിശ്ശേരി കുന്നത്തേരി സ്വദേശികളായ രണ്ട് ബൈക്ക് യാത്രികർക്കും ഓട്ടോ യാത്രക്കാരായ രണ്ട് പെരിങ്ങോട് സ്വദേശികൾക്കും ആയിരുന്നു പരിക്കേറ്റത്.

Post a Comment

Previous Post Next Post