പത്തനംതിട്ട പഴങ്കുളത്ത് കനാലിൽ വയോധികയുടെ മൃതദേഹം; ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായിപത്തനംതിട്ട: പത്തനംതിട്ട പഴങ്കുളത്ത് കനാലിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. പഴങ്കുളം സ്വദേശി മണിയമ്മാൾ (75) ആണു മരിച്ചത്. ജില്ലയിൽ വിവിധയിടങ്ങളിൽ മൂന്നുപേർ ഒഴുക്കിൽപ്പെട്ടതായാണ് വിവരം.

അടൂരിൽ ഒഴുക്കിൽപ്പെട്ട് വയോധികനെ കാണാതായി. പള്ളിക്കലിൽ ഗോവിന്ദനെ (63)യാണ് കാണാതായത്. പള്ളിക്കൽ ആറ്റിൽ ഒഴുകിപ്പോയ തേങ്ങയെടുക്കാൻ ചാടിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് നിഗമനം. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് അഗ്‌നിരക്ഷാസേന തിരച്ചിൽ അവസാനിപ്പിച്ചു.

അതിഥിത്തൊഴിലാളിയായ ബിഹാർ സ്വദേശി മല്ലപ്പള്ളിയിൽ ഒഴുക്കിൽപ്പെട്ടു. നരേഷിനെയാണ് (25) കാണാതായത്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി.


Post a Comment

Previous Post Next Post