പിക് അപ്പ് ട്രക്ക് മറിഞ്ഞ് അപകടം ; മൂന്ന് കുട്ടികൾ ഉൾപ്പെടെ 19 ആദിവാസികള്‍ മരിച്ചുഛത്തീസ്ഗഡിൽ പിക് അപ്പ് മറിഞ്ഞു 19 ആദിവാസികൾ മരിച്ചു.

4 പേർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ തുടരുകയാണ്. മരിച്ചവരിൽ 15 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടുന്നു. ബീഡി ഇലകൾ ശേഖരിച്ചു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്.

സംഭവത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. ഛത്തീസ്‌ഗഡിലെ കവാർധ ജില്ലയിൽ ആണ് അപകടമുണ്ടായത്.


പിക്കപ്പ് ട്രക്ക് നിയന്ത്രണം നഷ്‌ടപ്പെട്ടു 20 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു.

ബഹാപാനി ഗ്രാമത്തിന് സമീപം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ബൈഗയിൽ നിന്നും ബീഡി ഇലകൾ ശേഖരിച്ചു മടങ്ങുകയായിരുന്ന ആദിവാസികളാണ് അപകടത്തിൽപ്പെട്ടത്.


പതിമൂന്ന് പേർ സംഭവസ്ഥലത്ത് വച്ചും ആറ് പേർ ആശുപത്രിയിലുമാണ് മരിച്ചത്. അപകടം നടന്ന ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയിരുന്നു.

സംസ്ഥാന സർക്കാർ അപകടത്തിൽപെട്ടവരുടെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.


രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.

Post a Comment

Previous Post Next Post