പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്വയനാട് : മുത്തങ്ങയിൽ പിക്കപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രക്കാരിക്കും ഗുരുതര പരുക്കേറ്റു.

ഓട്ടോ ഡ്രൈവർ മുത്തങ്ങ കാളക്കണ്ടി സ്വദേശി അർഷാദ് (25), യാത്രക്കാരി ആലത്തൂർ പണിയ കോളനിയിലെ രമ്യ (35) എന്നിവർക്കാണു പരുക്കേറ്റത്.


ഗുരുതര പരുക്കേറ്റ ഇരുവരെയും ആദ്യം ബത്തേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഉച്ചയോടെ മുത്തങ്ങ എടത്തറയ്ക്ക് സമീപമായിരുന്നു അപകടം. മുത്തങ്ങ ഭാഗത്തേക്ക് പോകുന്ന പിക്കപ്പും എതിരെ വരികയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്.


മറ്റൊരു അപകടത്തിൽ മീനങ്ങാടിയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ പൂർണമായും തകർന്നു.

Post a Comment

Previous Post Next Post