നിയന്ത്രണം വിട്ടെത്തിയ വാഹനം ഇടിച്ചു തെറിപ്പിച്ചു; റോഡരികിൽ നിന്ന മദ്രസാ അധ്യാപകന് ദാരുണാന്ത്യം



 മലപ്പുറം കൊണ്ടോട്ടി പുളിക്കൽ അങ്ങാടിയിൽ ഇന്ന് പുലർച്ചെ നടന്ന അപകടം. ബസ് സ്റ്റോപ്പിനു സമീപം വാഹനം കാത്തുനിൽക്കുകയായിരുന്ന മദ്രസാ അധ്യാപകന് ദാരുണാന്ത്യം.

കൊണ്ടോട്ടി നീറാട് സ്വദേശി സൈദലവി മുസ്‌ല്യാർ ആണു മരിച്ചത്. ഇന്നു പുലർച്ചെ 5 മണിയോടെ പുളിക്കൽ അങ്ങാടിയിൽ റോഡരികിൽ നിൽക്കുമ്പോൾ ആണ് അപകടം. ഗുഡ്‌സ് വാഹനം റോഡരികിലേക്ക് തെന്നിയ ശേഷം, അധ്യാപകനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ചാലിയത്തെ സ്‌ഥാപനത്തിലാണ് സൈദലവി മുസ്ല്യാർ ജോലി ചെയ്യുന്നത്. കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് കാത്തുനിൽക്കുകയായിരുന്നു സൈദലവി മുസ്ല്‌ല്യാർ.

Post a Comment

Previous Post Next Post