ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് 2 പേര്‍ക്ക് പരിക്കേറ്റു.എടപ്പാള്‍ സ്വദേശി പാണെക്കാട്ട് ശ്രീരാഗ്(25) ചങ്ങരംകുളം ഐനിച്ചോട് സ്വദേശി പാറക്കാട്ട് അനസ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ചങ്ങരംകുളം ചിറവല്ലൂര്‍ റോഡില്‍ പാറക്കല്‍ ഇറക്കത്തില്‍ വച്ച് ചൊവ്വാഴ്ച വൈകിയിട്ട് നാലര മണിയോടെയാണ് അപകടം.ഇരുവരും സഞ്ചരിച്ച പള്‍സര്‍ ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.