വരദൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ അപകടത്തിൽ പെട്ടു ഒരാൾ മരണപ്പെട്ടു

 


 വയനാട് കണിയാമ്പറ്റ വരദൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ അപകടത്തിൽ പെട്ടു രണ്ട് പേരെ രക്ഷപ്പെടുത്തി . ഒരാൾ മരണപ്പെട്ടു 

കമ്പളക്കാട്  ദയ നഗർ   കുന്നത്ത് സുഭാഷ്ന്റെ മകൻ അലൻ (13) ആണ് മരണപ്പെട്ടത്.. മുട്ടിൽ WMO സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അലൻ

പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് കുട്ടിയെ കണ്ടെത്തിയത്. ഉടനെ കുട്ടിയെ കൈനാട്ടി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല 







Post a Comment

Previous Post Next Post