ഇടുക്കി കൂവക്കണ്ടത്ത് കാല്‍ വഴുതി കുളത്തില്‍ വീണ നാല് വയസുകാരൻ മുങ്ങിമരിച്ചു

 


ഇടുക്കി: കൂവക്കണ്ടത്ത് നാല് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂവക്കണ്ടം സ്വദേശി വൈഷ്ണവിന്‍റെ മകൻ ധീരവാണ് മരിച്ചത്. 

വല്യമ്മയോടൊപ്പം പശുവിനെ കെട്ടാൻ പറമ്പിലേക്ക് പോയതാണ് കുട്ടി. കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. വൈകാതെ തന്നെ കുട്ടിയെ മുങ്ങി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post