സന്നദ്ധ സേവന രംഗത്ത് തീരാ നഷ്ടം : പാലക്കാട്‌ കരിമ്പ ഷമീർ മരണപ്പെട്ടു

 


പാലക്കാട്‌ കരിമ്പ ഷമീർ മരണപ്പെട്ടു. ഏത് ഉയരത്തിലെ മരവും ആഴമുള്ള വെള്ളക്കെട്ടുകളിലും പാറക്കെട്ടുകളിലും ശരീരം കൊണ്ട് സാഹസം തീർത്ത് സന്നദ്ധ സേവനത്തിൻ്റെ വലിയ പ്രവർത്തനങ്ങളിലൂടെ നിരവധി മനുഷ്യർക്ക് സഹായമേകിയ പ്രവർത്തകൻ. ഇന്ന് ഉച്ചക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വയം വണ്ടി ഓടിച്ച് കല്ലടിക്കോട് ആശുപത്രിയിലെത്തി. അവിടുന്ന് പാലക്കാട്ടെക്ക് ആമ്പുലൻസിൽ കൊണ്ടുപോകവെ ഹൃദയാഘാതം മൂലമായിരുന്നു മരണം. നാടിനും സമൂഹത്തിനും സന്നദ്ധ പ്രവർത്തകർക്കും ഉണ്ടായ തീരാ നഷ്ടത്തിൽ ആക്‌സിഡന്റ്  റെസ്ക്യൂ 24×7 ദുഃഖം  രേഖപ്പെടുത്തുന്നു. 

Post a Comment

Previous Post Next Post