ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു



 ഗൂഡല്ലൂര്‍: കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. അയ്യംകൊല്ലി മുരിക്കുംപാടി മാടസ്വാമിയുടെ ഭാര്യ നാഗമ്മാളാണ്(73)മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വീടിന് സമീപമായിരുന്നു കാട്ടാന ആക്രമണം. ഗുരുതര പരിക്കേറ്റ നാഗമ്മാളിനെ ഉടന്‍ പന്തല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം പന്തല്ലൂർ ഗവ:താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.നാളെ രാവിലെയാണ് പോസ്റ്റ്മോർട്ടം .



Post a Comment

Previous Post Next Post