തൃശൂരിൽ കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

 


തൃശൂരിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരൻ്റെയും തമ്പാൻകടവ് മാനങ്ങത്ത് മുരളീധരൻ്റേയും മകൻ അനന്ദു കൃഷ്ണണനാണ് മരിച്ചത്. 17 വയസായിരുന്നു.


ഏങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ്. കുടുംബം അന്തിക്കാട് മാങ്ങാട്ടുകരയിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. വ്യാഴാഴ്ച‌ വൈകീട്ട് വീടിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോഴാണ് കടന്നലിന്റെ ആക്രമണമുണ്ടായത്. കുത്തേറ്റ് അലർജിയുണ്ടായതിനെ തുടർന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ മരിച്ചു.

Post a Comment

Previous Post Next Post