കൊയിലാണ്ടിയിൽ ബസിനടിയിൽ കുടുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യംകോഴിക്കോട്   കൊയിലാണ്ടി:  ബസിനടിയിൽ കുടുങ്ങി  മധ്യവയസ്ക്കനു ദാരുണാന്ത്യം. കുറുവങ്ങാട് കൈതവളപ്പിൽ താഴെ വേണു (65) ആണ് മരിച്ചത്.

 

താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വേണുവിന്റെ ജീവൻ രക്ഷിക്കാനായില്ല.  

ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബസ് സ്റ്റാൻഡിൽനിന്ന് വടകരയ്ക്ക പുറപ്പെട്ട ബസ് തട്ടി വേണു വീഴുകയായിരുന്നു.

ബസിന്റെ പ്രധാന വാതിലിൽ കുടുങ്ങിയ ഇയാളെ ബസ് ജീവനക്കാരും മറ്റും ചേർന്നു രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.


ഉടൻ തന്നെ അഗ്നിരക്ഷാ സേനയെത്തി ഇയാളെ പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റി.

Post a Comment

Previous Post Next Post