കെഎസ്ആർടിസി ബസ് ബൈക്കിന്‍റെ പിന്നിലിടിച്ചു; റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം



തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കൂവളശ്ശേരി കണിയാംവിള വീട്ടില്‍ എം ചന്ദ്രികയാണ് മരിച്ചത്. ഇക്കഴിഞ്ഞ 20 ന് രാവിലെ പത്ത് മണിയോടു കൂടി കോട്ടമുകളില്‍ വച്ചാണ് അപകടമുണ്ടായത്. 

ചന്ദ്രിക മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ നെയ്യാറ്റിന്‍കരയില്‍ നിന്ന് കാട്ടാക്കട ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ് പുറകില്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്കും വാരിയെല്ലിനും ക്ഷതമേറ്റ ചന്ദ്രികയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.  


പരേതനായ ശിവരാമനാശാരിയുടെ ഭാര്യയാണ് ചന്ദ്രിക. എസ് രമേശ് കുമാര്‍, എസ് സതീഷ്‌ കുമാര്‍, സി എസ് സന്ധ്യ എന്നിവർ മക്കളാണ്. മാറനല്ലൂര്‍ പൊലീസ് കേസെടുത്തു.


Post a Comment

Previous Post Next Post