നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ചുകയറി; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്,

 


കുമരകം: നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി ഓട്ടോ ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും ഗുരുതര പരിക്ക്. കുമരകം ബോട്ട് ജെട്ടിക്ക് സമീപം തിങ്കളാഴ്ച വൈകിട്ട് 5.30-ഓടെയാണ് സംഭവം.

ചന്ത കവലിൽനിന്ന് വന്ന കാർ ബോട്ട് ജെട്ടി ലയൺ ക്ലബ്ബിന്റെ സമീപം പച്ചക്കറി കടയ്ക്ക് എതിർവശം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ സമയം ഇതുവഴി കടന്നുവന്ന ഇരുചക്ര വാഹനത്തിലും കാർ ഇടിച്ചെങ്കിലും ബൈക്ക് യാത്രികൻ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.


പൊതുപ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ വാലേച്ചിറ വീട്ടിൽ അജയൻ (46) , ശ്രീജ വാലേച്ചിറ (39) എന്നിവർക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിലും കാലിലും പരിക്കേറ്റ സഹയാത്രികനായ കുറ്റിക്കാട്ട് വീട്ടിൽ ജിബിൻ (39) കുമരകം എസ്.എച്ച്. മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post