കൂട്ടുകാരുമൊത്ത് കടലില്‍ കുളിക്കാനിറങ്ങിയ 16-കാരന്‍ തിരയില്‍പ്പെട്ട് മരിച്ചു



വിഴിഞ്ഞം:കൂട്ടുകാരുമൊത്ത് വിഴിഞ്ഞം വലിയ കടപ്പുറത്തെ കടലിൽ കുളിക്കാൻ ഇറങ്ങിയവരിൽ ഒരാൾ ശക്തമായ തിരയിൽപ്പെട്ട് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു. വിഴിഞ്ഞം തെന്നൂർക്കോണം കരയടിവിളയിൽ എസ്.ബി.ഐ.യുടെ വിഴിഞ്ഞം ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ പോൾ ആൻ്റണിയുടെയും തിരുവനന്തപും ആർ.ടി.ഓഫീസിലെ ഉദ്യോഗസ്ഥയായ ജോളിയുടെയും മകനായ ഹെനോക്ക് പോൾ (16) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനടുത്തുളള വലിയകടപ്പുറത്തെ കടലിലാണ് അപകടം. സമീപത്തെ കടപ്പുറത്തെ മണൽ ഗ്രൗണ്ടിൽ മറ്റു കുട്ടികളുമായി ഫുട്ബോൾ കളിച്ചശേഷം കടലിൽ ഇറങ്ങി കുളിക്കാൻ ശ്രമിക്കവെ ശക്തമായ തിരയിൽപ്പെട്ട് ഹെനോക്ക് പോളിനെ കാണാതാവുകയായിരുന്നു. രക്ഷപ്പെട്ടവർ കടപ്പുറത്ത് ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളോട് വിവരമറിയിച്ചു. ഇവർ വളളമെടുത്ത് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെട്ട വൻജനാവലി കടപ്പുറത്തെത്തി.

Post a Comment

Previous Post Next Post