മലപ്പുറം പൊന്മള കുളത്തിൽ അപകടത്തിൽ പെട്ട രണ്ട്കുട്ടികളിൽ ഒരാൾ മരണപ്പെട്ടു.
പൊന്മള മുട്ടിപ്പാലം സ്വദേശി തയ്യിൽ തൊടി മൊയ്തീൻകുട്ടി എന്നിവരുടെ മകൻ സുഹൈൽ (13) മരണപ്പെട്ടത്.
ഗുരുതരാവസ്ഥയിലായ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്കൂൾ വിട്ടു വന്നതിനു ശേഷം വൈകിട്ട് 5:00 മണിയോടെ കുളിക്കാൻ പോയതായിരുന്നു.
കൊല്ലേരി മുഹമ്മദ് കുട്ടിയുടെ മകൻ സിനാൻ, തയ്യിൽ തൊടി മൊയ്തീൻകുട്ടിയുടെ മകൻ സുഹൈൽ എന്നിവരാണ് അപകടത്തിൽ പെട്ടത് ഇരുവരെയും കോട്ടക്കൽ മിംസ് ഹോസ്പിറ്റൽ പ്രവേശിപ്പിചെങ്കിലും . സിനാൻ അപകട നില തരണം ചെയ്തിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരും പരിസരവാസികളൂമാണ് രക്ഷാപ്രവർത്തനം നടത്തിയത്.