പൊന്നാനി തൃക്കാവ് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരിക്ക്

 

പൊന്നാനി തൃക്കാവ് അമ്പലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് പൊന്നാനി സ്വദേശികളായ രണ്ടു പേർക്ക് പരിക്ക്പൊന്നാനി തൃക്കാവ് അമ്പലത്തിന്റെ കവാടത്തിനു സമീപമാണ് രാത്രി 12മണിയോടെ KL78A0009 റേഞ്ച്റോവർ കാറും KL54Q3854 നമ്പർ ബൈക്കും കൂട്ടിയിച്ചു അപകടം ഉണ്ടായത്.   അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രികരായ പൊന്നാനി വിജയമാതാ കോൺവെന്റിന് സമീപം താമസിക്കുന്ന അഭിനന്ദ്, ഹരി* എന്നിവരെ പൊന്നാനി ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ പൊന്നാനി മെഡിസിറ്റി ആശുപത്രിയിലും, തുടർന്ന് എടപ്പാൾ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.. എന്നാണ് വിവരം 


റിപ്പോർട്ട് : നിസാർ വെളിയംകോട് 

Post a Comment

Previous Post Next Post