താനൂരിൽ വീട് നിർമ്മാണത്തിനിടെ സ്ലാബ് തകർന്നുവീണ് ഒരാൾ മരണപ്പെട്ടു മൂന്നുപേർക്ക് പരിക്ക്

 


താനൂർ വള്ളച്ചാൽ മേൽമുറി യിൽ വീട് നിർമ്മാണത്തിനിടെ സ്ലാബ് തകർന്നുവീണ് ഒരാൾ മരണപ്പെട്ടു മൂന്നുപേർക്ക് പരിക്ക് ഇതര സംസ്ഥാന തൊഴിലാളിയായ കൊൽക്കത്ത സ്വദേശി സാമീറുൽ ഖാൻ ആണ് മരണപ്പെട്ടത്. ഗുരുതര പരിക്കേറ്റ നിലയിൽ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പരിക്കേറ്റ മറ്റ് മൂന്ന് പേരെ തിരൂർ ജില്ലാ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ 11:30ഓടെ ആണ് സംഭവം.


സൺഷെയ്ഡ് തേക്കുന്നതിനിടയിൽ തകർന്നു വീണതയാണ് അറിയുന്നത്. ഇതര സംസ്ഥാനക്കാരായ 3 തൊഴിളികൾക്കാണ് പരിക്കേറ്റത്. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്നവരെ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുക്കുകയായിരുന്നു.

Post a Comment

Previous Post Next Post