കുളത്തിൽ മുങ്ങിത്താഴ്ന്ന സുഹൃത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ യുവാവ് മുങ്ങി മരണപ്പെട്ടു

 


മലപ്പുറം അരീക്കോട് മദർ ഹോസ്പിറ്റലിനു സമീപം. പഞ്ചായത്ത് കുളത്തിൽ യുവാവ് മുങ്ങി മരിച്ചു ഇന്നലെ വൈകുന്നേരം 5മണിയോടെ ആണ് സംഭവം മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തിയെങ്കിലും യുവാവിനെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും. വെൻറ്റിലേറ്ററിൽ ചികിത്സയിലിരിക്കെ. ഇന്ന് വൈകുന്നേരത്തോടെ മരണപ്പെട്ടു.

 തിരുവനന്തപുരം ബാലരാമപുരം സ്വദേശി മുനീഫ് (21) വയസ്സ് ആണ് സഹപാഠികൾക്കൊപ്പം കുളിക്കുന്നതിനിടെ കുളത്തിൽ മുങ്ങി മരണപെട്ടത്.

 അരീക്കോട് മദർ ഹോസ്പിറ്റലിൽ ട്രെയിനിങ് സ്റ്റാഫ് ആയി വർക്ക് ചെയ്തു വരികയായിരുന്നു മരണപ്പെട്ട മുനീഫ്. 


 നല്ലവണ്ണം നീന്തൽ അറിയാവുന്ന വ്യക്തിയാണ്  മുനീഫ്. കൂട്ടുകാർ കുളിക്കുന്ന സമയത്ത് ഇദ്ദേഹം കുളക്കരയിലായിരുന്നു. ഒരു സഹപാഠി മുങ്ങി പൊങ്ങാതിരുന്നപ്പോൾ ഇദ്ദേഹം കുളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്ന് കൂടെയുള്ളവർ പറഞ്ഞു. സഹപാഠി പൊങ്ങിയെങ്കിലും ഇദ്ദേഹത്തിന് പൊങ്ങാൻ സാധിച്ചില്ല. നാട്ടുകാർ മുങ്ങിയെടുക്കുന്ന സമയത്ത് ഇദ്ദേഹത്തിൻറെ 2 കാലുകളും ചളിയിൽ ആഴ്ന്ന നിലയിൽ ആയിരുന്നു കണ്ടെത്തിയിരുന്നത്. 20 മിനിറ്റോളം വെള്ളത്തിൽ കിടന്നിട്ടുണ്ട് എന്നാണ് വിവരം . മുങ്ങിയെടുക്കുന്ന സമയത്ത് ഇദ്ദേഹത്തിന്റെ പോക്കറ്റിൽ മൊബൈലും പേഴ്സും എല്ലാം ഉണ്ടായിരുന്നു എന്നറിയുന്നു. തിരുവനന്തപുരത്തുനിന്ന് ഇന്നലെ തന്നെ ഇവരുടെ മാതാപിതാക്കൾ റോഡ് മാർഗ്ഗംഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട് 

Post a Comment

Previous Post Next Post