മലപ്പുറം അരീക്കോട് സ്വദേശിയെ റിയാദില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍റിയാദ് – മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി കല്ലട്ടിക്കല്‍ സ്വദേശി കച്ചേരിപറമ്പില്‍ ഷാജി (40) റിയാദ് സുല്‍ത്താനയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അഹമ്മദ് നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ ജഷീല.

മക്കള്‍: ശഹീം, ഷഹസിന്‍, ഇസ്ഹാന്‍, ഫാത്തിമാ ഹെന്‍സ, ഇനാറ ഹനിയ. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂര്‍ക്കാട് എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നു.

Post a Comment

Previous Post Next Post