ദേശീയ പാതയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു യുവാവ് വെള്ളം നിറഞ്ഞ കുഴിയിൽ വീണ് മരിച്ചു

  കണ്ണൂർ പയ്യന്നൂർ :ദേശീയ പാതയിൽഡിവൈഡറിൽ ബൈക്കിടിച്ച് മറിഞ്ഞു യുവാവ് റോഡരികിലെവെള്ളം നിറഞ്ഞ കുഴിയിൽ വീണ് മരിച്ചു. പരിയാരം ചെറുതാഴം വിളയാങ്കോട് ആണ് അപകടം. തളിപ്പറമ്പ് ആലിങ്കീൽ ബാവു വളപ്പിൽ മൊയ്തീൻ്റെ മകൻ ബി.വി. റിയാസ് 44 ആണ് മരിച്ചത്. ബൈക്കുമെടുത്ത് വീട്ടിൽ നിന്നും പോയതായിരുന്നു. ഡിവൈഡറിൽ തട്ടിയബൈക്ക് ദേശീയ പാതക്കരികിലെ വെള്ളം നിറഞ്ഞ കുഴിയിൽ വീണ നിലയിലായിരുന്നു. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പരിയാരം മെഡിക്കൽ കോളേജ് പൊലീസ് ഇൻക്വസ്റ്റ് നടത്തി

Post a Comment

Previous Post Next Post