താനൂർ: ഹോളോബ്രിക്സ് നിർമ്മാണ കേന്ദ്രത്തിലെ ജീവനക്കാരൻ്റെ മൃതദേഹം മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തി. താനൂർ ബസ് സ്റ്റാൻഡ് ബൈപ്പാസ് റോഡിലാണ് സംഭവം. ഒഡീഷ സ്വദേശി അനന്ത്റാം ഭട്ടാര മരണപ്പെട്ടിട്ടുള്ളത്. കമ്പനി വളപ്പിലെ വെള്ളക്കെട്ടുള്ള ഭാഗത്തെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കമ്പനിയിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. സംശയകരമായ സാഹചര്യങ്ങളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഏതാനും ദിവസം മുമ്പാണ് ഇയാൾ കമ്പനിയിൽ എത്തിയിട്ടുള്ളത്. ആത്മഹത്യയുടെ ലക്ഷണങ്ങളില്ലാത്തതാണ് നാട്ടുകാരിൽ സംശയങ്ങളുയർത്തുന്നത്. പൊലീസെത്തിയ ശേഷം TDRF, ട്രോമ വളണ്ടിയർ, മുനിസിപ്പാലിറ്റി തൊഴിലാളികൾ ചേർന്ന് മരത്തിൽ നിന്നും താഴെ ഇറക്കി മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി.
കമ്പനിയും ഉടമയുടെ വീടും എല്ലാം ഒരു വളപ്പിലാണ്. കമ്പനി ജീവനക്കാർ താമസിക്കുന്നതും ഇവിടെയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാന സികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
