പാലക്കാട്ട് പാല്‍വണ്ടിയിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു :അപകടം പള്ളിയിൽ നമസ്ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകവെ

 


പറളി: പാലക്കാട് കുളപ്പുള്ളി പാതയിൽ പാൽ കയറ്റിയ മിനിലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പറളി കുന്നത്തുവീട്ടിൽ ഉമ്മർ(64) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 5.40-ന് പറളി അറബിക് കോളേജിനു സമീപമാണ് അപകടമുണ്ടായത്

.പള്ളിയിൽ നമസ്ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഗുരുവായൂരിൽനിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്ന പാൽവണ്ടി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉമ്മറിനെ ജില്ലാ ആശുപത്രിയിലും കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും 9.15-ന് മരിച്ചു.

Post a Comment

Previous Post Next Post