തലശ്ശേരിയിൽ വാഹനാപകടം പൂനൂര്‍ സ്വദേശി മരിച്ചു

 


പൂനൂര്‍: തലശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ പൂനൂര്‍ സ്വദേശി മരിച്ചു. മങ്ങാട് കൂര്‍ക്കം പറമ്പത്ത് മൊയ്തീന്‍ ഹാജിയുടെ മകന്‍ ഇയ്യച്ചേരി അബ്ദുറഹിമാന്‍ (42) ആണ് മരിച്ചത്. അടക്കയുമായി മംഗലാപുരത്തേക്ക് പോയ പിക്കപ്പ് അപകടത്തില്‍ പെടുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അപകടം. മാതാവ്: കുഞ്ഞാത്തുമ്മ ഹജ്ജുമ്മ. ഭാര്യ: റസ്‌നാബി (കിഴക്കോത്ത് പുവ്വത്തൊടുക). രണ്ട് കുട്ടികളുണ്ട്. സഹോദരങ്ങള്‍:ഇയ്യച്ചേരി നാസര്‍ , ഇയ്യച്ചേരി മുഹമ്മദലി , റംല തലയാട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിക്കും. മയ്യിത്ത് നിസ്‌കാരം മങ്ങാട് ജുമാ മസ്ജിദില്‍.

Post a Comment

Previous Post Next Post