ഇരുവഴിഞ്ഞി പുഴയിൽ യുവാവ് മുങ്ങി മരിച്ചു

  


 കോഴിക്കോട്തിരുവമ്പാടി: മുത്തപ്പൻപ്പുഴ കരിമ്പ് ഇരുവഴിഞ്ഞിപുഴയിൽ യുവാവ് മുങ്ങി മരിച്ചു. വയനാട് പുല്‍പ്പള്ളി കൊല്ലപ്പള്ളി അഖില്‍ ജോണ്‍ (30) ആണ് മുങ്ങി മരിച്ചത്. പുല്ലൂരാംപാറയിലെ ഭാര്യാവീട്ടില്‍ എത്തി കുളിക്കുന്നതിനിടെയാണ് അപകടം. പുല്ലൂരാംപാറ പള്ളിപ്പടി മൈലപ്പറമ്പിൽ അതിര ജെയിംസ് ആണ് ഭാര്യ. ഒന്നര മാസം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. മൃതദേഹം തുടർനടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. 

Post a Comment

Previous Post Next Post