ബണ്ടിൽ നിന്ന് പുഴയിലേക്ക് കാല്‍ വഴുതി വീണ യുവാവ് മുങ്ങി മരിച്ചു

 


കോഴിക്കോട് ഒളവണ്ണ കുന്നത്തുപാലം ബണ്ടിൽനിന്ന് മാമ്പുഴയിലേക്ക് വീണ യുവാവ് മുങ്ങി മരിച്ചു.കുന്നത്തുപാലം ചീർപ്പ് പാലത്തിനു സമീപം താമസിക്കുന്ന നെല്ലൊളിയിൽ രതീഷ് (44) ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് രതീഷ് പുഴയില്‍ വീണത്. പുഴക്ക് കുറുകെയുള്ള ബണ്ടില്‍ നില്‍ക്കുന്നതിനിടെ കാല്‍ വഴുതി വീണതാണെന്നാണ് കരുതുന്നത്.മീഞ്ചന്തയിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. കരിങ്കല്ലിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

Post a Comment

Previous Post Next Post