മാവൂരിൽ ടിപ്പർ ലോറി മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

 


കോഴിക്കോട് ​  മാവൂർ: കണ്ണിപറമ്പ് പടാരുകുളങ്ങരക്ക് സമീപം ടിപ്പർ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാവൂർ കുറ്റിക്കടവ് സ്വദേശി ഷൗക്കത്തലി ആണ് മരിച്ചത്.

​ഇന്ന് വൈകുന്നേരം 3:30-ഓടെയായിരുന്നു അപകടം. കണ്ണിപറമ്പിലെ ക്രഷറിൽ നിന്ന് എം-സാന്റുമായി പോവുകയായിരുന്ന ലോറി, റോഡിലെ കയറ്റത്തിൽ വെച്ച് നിയന്ത്രണം വിട്ട് അതിവേഗത്തിൽ പിറകോട്ട് നീങ്ങുകയും റോഡരികിലെ താഴ്ചയിലേക്ക് മറിയുകയുമായിരുന്നു.

​അപകടത്തെത്തുടർന്ന് ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്താൻ നാട്ടുകാർ ഉടൻ തന്നെ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ലോറി ഉയർത്തിയാണ് ഡ്രൈവറെ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു.

Post a Comment

Previous Post Next Post