പൊന്നാനി: പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ മീൻ കയറ്റി വന്ന ആപെ ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ട് കാൽനടയാത്രികയെ ഇടിച്ചു പരിക്കേൽപ്പിച്ചു. ഐ.എസ്.എസ് സ്‌കൂളിന് മുൻപിൽ വെച്ചായിരുന്നു അപകടം.
നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ നിർത്തിയിട്ട മറ്റൊരു ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം റോഡിലൂടെ നടന്നുപോവുകയായിരുന്ന ഈശ്വരമംഗലം സ്വദേശിനി മുംതാസിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മുംതാസിനെ ഉടൻ തന്നെ പൊന്നാനി സ്‌ക്വാഡ് 54 ആംബുലൻസ് പ്രവർത്തകർ സ്ഥലത്തെത്തി എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
