പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ആളുകളുടെ ഇടയിലേക്ക് ലോറി പാഞ്ഞു കയറി; ഒരു വിദ്യാർത്ഥി മരിച്ചു, 4 പേർക്ക് പരിക്ക്




പാലക്കാട്: പള്ളിയിൽ നിന്നും നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ആളുകളുടെ ഇടയിലേക്ക് ലോറി പാഞ്ഞു കയറി അപകടം. ഒരു വിദ്യാർത്ഥി മരിച്ചു. മുണ്ടൂർ യുവക്ഷേത്ര കോളജിലെ ബിസിഎ രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് ഫർഹാനാണ് മരിച്ചത്. കോളേജിലെ 4 വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച‌ ഉച്ചയ്ക്ക് 2 മണിയോടെ പാലക്കാട് മുണ്ടൂർ ഒമ്പതാം മൈൽ പള്ളിയിൽ നമസ്‌കാരം കഴിഞ്ഞ് കഴിഞ്ഞ് പുറത്തിറങ്ങിയ ആളുകളുടെ ഇടയിലേക്കാണ് ലോറി പാഞ്ഞു കയറിയത്.


ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മുഹമ്മദ് ഫർഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ കുട്ടികളിൽ ഒരാളെ കോങ്ങാട് ഒരു സ്വകാര്യ ആശുപത്രിയിലും 2 പേരെ പാലക്കാട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളെ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റവരെ സ്കാനിങ്ങിന് വിധേയമാക്കി. മരിച്ച വിദ്യാർഥിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പാലക്കാട് പറക്കുന്നം സ്വദേശിയാണ് മരണപ്പെട്ട മുഹമ്മദ് ഫർഹാൻ.

Post a Comment

Previous Post Next Post