മാവൂരിൽ ചാലിയാർ പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തിചാലിയാറിൽ ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെ  പുഴയിൽ ചാടി കാണാതായ ആളുടെ മൃതദേഹം പാലത്തിന് സമീപം പൊങ്ങി. ഇന്ന് രാവിലെയാണ് മൃതദേഹം റെഗുലേറ്ററിന് താഴെ പാറക്കെട്ടിന് സമീപം പൊങ്ങിയ നിലയിൽ കണ്ടത്.

കുറ്റിക്കാട്ടൂർ സ്വദേശിയായ അബ്ദുൽ ജലീൽ 51ആണ് മരിച്ചത്.ശനിയാഴ്ച വൈകുന്നേരം ആണ് ഇയാളെ പുഴയിൽ കാണാതായ സംശയം ഉയർന്നത്.പുഴയോരത്ത് മത്സ്യം പിടിക്കാൻ എത്തിയവർക്ക്

പുഴയോരത്തു നിന്നും പണമടങ്ങിയ പേഴ്സും എഴുത്തും ചെരുപ്പും കിട്ടിയതോടെയാണ്

സംശയം ഉയർന്നത്.

തുടർന്ന് കഴിഞ്ഞ രണ്ട് ദിവസവും ഫയർ യൂണിറ്റ് സ്കൂബാ ടീമും

ടിഡിആർഎഫ് വളണ്ടിയർമാരും പുഴയിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു.

എന്നാൽ മൃതദേഹം കണ്ടെത്താനായില്ല.

ഇന്ന് വീണ്ടും തിരച്ചിൽ പുനരാരംഭിക്കുവാൻ ഇരിക്കുമ്പോഴാണ് മൃതദേഹം റെഗുലേറ്ററിന് സമീപം തന്നെ പൊങ്ങി വന്നത്.

മാവൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് സ്ഥലത്തെത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post