വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു..രോഗബാധിതരുടെ എണ്ണം 459 കടന്നു..സ്‌കൂളുകൾക്ക് ജാഗ്രത നിർദേശംവള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്.വള്ളിക്കുന്ന്, മൂന്നിയൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.ഇതോടെ വള്ളിക്കുന്ന് മണ്ഡലത്തിലെ മഞ്ഞപിത്ത ബാധിതരുടെ എണ്ണം 459 ആയി. രോ​ഗം ബാധിച്ച് ചികിത്സയിലിരുന്ന 15 വയസുകാരി ഇന്നലെ മരിച്ചിരുന്നു. പ്രദേശത്തിലെ സ്കൂളുകൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വീടുകൾ കയറിയിറങ്ങിയുള്ള ബോധവൽക്കരണം ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി.

Post a Comment

Previous Post Next Post