കാഞ്ഞങ്ങാട്ട് അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിലെ പുക ശ്വസിച്ച 50 സ്കൂ‌ൾ വിദ്യാർത്ഥികൾ ആശുപത്രിയിൽകാസർകോട്: ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് അൻപതോളം വിദ്യാർത്ഥികൾ ആശുപത്രിയിൽ. കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ളവർ സ്കൂളിലെ വിദ്യാർത്ഥികളാണ് ആശുപത്രിയിലായത്. അവശരായ വിദ്യാർത്ഥികൾ സ്‌കൂളിന് സമീപത്തുള്ള അമ്മയും കുഞ്ഞും ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. ഇവരിൽ പകുതിയിലേറെ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനററേറ്ററിൽ നിന്നുള്ള പുകയാണ് ശ്വസിച്ചത്. ജനറേറ്ററിൽ നിന്നുള്ള പുക ഉയരത്തിലേക്ക് കടത്തി വിടുന്നതിനുള്ള സംവിധാനം ഇല്ലാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പറയുന്നു. വിവരമറിഞ്ഞ് പൊലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. അതേ സമയം ചികിത്സ തേടിയെത്തിയ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ സൂചിപ്പിച്ചു.

Post a Comment

Previous Post Next Post