തൃക്കണ്ണാട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്ക്കാസർകോട്   കാഞ്ഞങ്ങാട് :തൃക്കണ്ണാട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടാണ് അപകടം. ശക്തമായ മഴയുണ്ടായിരുന്നു. കാറുകൾ തമ്മിൽ കൂട്ടിയിടിച്ച ശേഷം വശങ്ങളിലേക്ക് തെറിച്ച് നിൽക്കുകയായിരുന്നു. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും പോവുകയായിരുന്ന കാറും എതിരെ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. വാഗണർ , ആൾട്ടോ കാറുകളാണ് കൂട്ടിയിടിച്ചത്. കുട്ടികൾ ഉൾപ്പെടെ കാറിലുണ്ടായിരുന്നു ആരുടെയും പരിക്ക് ഗുരുതരമല്ല.

Post a Comment

Previous Post Next Post