കോഴിക്കോട് ഫ്രാന്‍സിസ് റോഡ് മേല്‍പ്പാലം അപ്രോച്ച് റോഡിൽ ഒരു മാസം ഗതാഗത നിയന്ത്രണംകോഴിക്കോട്: രാത്രി പത്ത് മണി മുതൽ ഒരു മാസത്തേക്ക് കോഴിക്കോട് എകെജി മേൽപ്പാലത്തിൻ്റെ (ഫ്രാൻസിസ് റോഡ് ഓവർബ്രിഡ്‌ജ്) അപ്രോച്ച് റോഡിലൂടെ ഗതാഗതം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.  അറ്റകുറ്റപ്പണികൾക്കായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

പുഷ്പ ജംഗ്ഷനിൽ നിന്ന് ഫ്രാൻസിസ് റോഡ് മേൽപാലത്തിന് അടിയിലൂടെയുള്ള അപ്രോച്ച് റോഡിലൂടെ ഇനി റെയിൽവേ സ്‌റ്റേഷൻ ഭാഗത്തേക്കും നഗരത്തിലേക്കും വരാൻ സാധിക്കില്ല.

പകരം ഈ ഭാഗത്തേക്കുള്ള വാഹനങ്ങൾ പുഷ്പ ജങ്ഷനിൽ നിന്ന് നേരെ പാളയം ഭാഗത്തേക്ക് കടന്ന് ആനിഹാൾ റോഡിലൂടെയാണ് പോകേണ്ടത്. ബസുകൾ ഒഴികെയുള്ള വലിയ വാഹനങ്ങൾ ഫ്രാൻസിസ് റോഡ് ഓവർബ്രിഡ്‌ജ് കയറി ബീച്ച് റോഡ് വഴി പോകണം.

Post a Comment

Previous Post Next Post