തൃശ്ശൂർ കുന്നംകുളം:പഴഞ്ഞി പെങ്ങാമുക്കില്‍ നിയന്ത്രണം വിട്ട കാര്‍ വെള്ളക്കെട്ടില്‍ വീണ് കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.പാറേമ്പാടം സ്വദേശിനിയും വട്ടംപാടം അര്‍ബന്‍ ബാങ്ക് മാനേജറുമായ താര സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്.അക്കിക്കാവില്‍ നിന്നും വട്ടംപാടത്തേക്ക് പോകുകയായിരുന്ന കാര്‍ ചെറുവള്ളിക്കടവ് പാലത്തിന് മുകളില്‍ കയറുന്നതിനിടെ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനായി പുറകോട്ടെടുത്തതോടെ നിയന്ത്രണം വിട്ട് പാതയോരത്തെ കൈവരി തകര്‍ത്ത് തോട്ടിലേക്ക് മറിയുകയായിരുന്നു.എതിരെ വന്ന വാഹന യാത്രക്കാര്‍ ഉടന്‍തന്നെ വാഹനം നിര്‍ത്തി തോട്ടിലേക്ക് ഇറങ്ങി കാര്‍ യാത്രികയെ പുറത്തെത്തിക്കുകയായിരുന്നു