സ്കൂട്ടറും ബസും കൂട്ടിയിടിച്ച്‌ വീട്ടമ്മ മരിച്ചു

 


എറണാകുളം അന്പലമുകള്‍: സ്കൂട്ടറും ബസും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരി മരിച്ചു. മാമല ഇല്ലത്തുപറന്പില്‍ പ്രവീണ്‍ കുമാറിന്‍റെ ഭാര്യ ബിജി (49) ആണ് മരിച്ചത്.

അന്പലമുകള്‍ കുഴിക്കാട് ആശ്രമത്തിന് സമീപം വളവില്‍വച്ച്‌ ബിജി സഞ്ചരിച്ച സ്കൂട്ടറും എതിരെ വന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. 


ഉടനെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ബിജി ജോലിക്ക് പോകുന്നതിനിടെ ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു അപകടം. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം 11ന് തിരുവാണിയൂർ ശ്മശാനത്തില്‍ സംസ്കരിക്കും. മകൻ: അഭിജിത്ത്.

Post a Comment

Previous Post Next Post