കൊയിലാണ്ടി മുത്താമ്പിയിൽ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

 കോഴിക്കോട്   കൊയിലാണ്ടി: കൊയിലാണ്ടി മുത്താമ്പിയിൽ യുവാവ് പുഴയിൽ ചാടി മരിച്ചു. പന്തലായനി മുത്താമ്പി റോഡിൽ പുതിയോട്ടിൽ അനുപമയിൽ മിഥുൻ (അനിൽ കുമാർ -40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ഇരുചക്രവാഹനത്തിലെത്തിയ മിഥുൻ വാഹനം മുത്താമ്പി പാലത്തിന് മുകളിൽ നിർത്തി പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൊയിലാണ്ടി അഗ്നി രക്ഷാ സേനാംഗങ്ങളും പോലിസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രി ഒമ്പതരയോടെ മുതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


പ്രവാസിയായിരുന്നു മിഥുൻ. അച്ചൻ: പി. മുത്തുകൃഷ്ണൻ (റിട്ട. ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ, കൊയിലാണ്ടി അഗ്രികൾച്ചറിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് ഡെവലപ്മെൻറ് ആൻറ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ) അമ്മ: ബേബി അനൂപ

Post a Comment

Previous Post Next Post