കഴക്കൂട്ടത്ത് മരം ദേഹത്ത് വീണ് തേക്കട സ്വദേശി മരിച്ചു

 


തിരുവനന്തപുരം .കഴക്കൂട്ടത്ത് വട്ട മരം മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് വെമ്പായംതേക്കട കുളക്കോട് അനുജ ഭവനിൽ സുരേഷ് കുമാർ 49 മരിച്ചു.പാഴ് മരങ്ങൾ വാങ്ങി മുറിച്ച് വില്പന നടത്തുന്നയാളാണ് സുരേഷ് ഇന്നലെ വൈകിട്ട് നാലുമണിയോടെ കഴക്കൂട്ടത്തിന് സമീപം വച്ചായിരുന്നു അപകടം. ഭാര്യ ഷൈനി. മക്കൾ അനുജ ,അബിജ. മരുമകൻ സനു .

Post a Comment

Previous Post Next Post