കനത്ത മഴ കോഴിക്കോട് വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണ് അപകടം

 


കോഴിക്കോട്: ശക്തമായ മഴയില്‍ വീടിന്‍റെ ഒരു ഭാഗമം തകർന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ കൊളത്തറ പള്ളിത്താഴത്ത് ബൈത്തുല്‍ നൂറില്‍ എം.പി. അസ്ലമുവിന്‍റെ വീടാണ് തകര്‍ന്നത്. 

കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. 

അസ്ലമുവും മാതാവും ഭാര്യയും മൂന്നും ഏഴും വയസുള്ള കുട്ടികളും വീട്ടിലുണ്ടായിരുന്നു. പ്രദേശത്ത് താമസിക്കുന്ന മൂന്നു വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post