ദേശീയ പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് സർവ്വീസ് റോഡിലേയ്ക്ക് വീണു; കുഞ്ഞടക്കം മൂന്ന് പേർക്ക് പരിക്ക്തിരുവനന്തപുരം : ദേശീയ പാതയിൽ വെൺപാലവട്ടത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം.  കുഞ്ഞടക്കം 3 പേർ മേൽപ്പാലത്തിൽ നിന്ന് താഴെയുളള സർവ്വീസ് റോഡിലേയ്ക്ക് വീണു. 

സഹോദരങ്ങളായ കോവളം വെള്ളാർ സ്വദേശിനി സിനി (32) സിമി (35), സിമിയുടെ മകൾ ശിവന്യ (3) എന്നിവർക്കാണ് പരിക്കേറ്റത്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റ സിമിയുടെ നില അതീവഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പേട്ട പോലീസ് നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post