നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ചു കയറി. മൂന്ന് പേര്‍ക്ക് പരിക്ക്

 


ആലപ്പുഴ  ചെങ്ങന്നൂര്‍: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ചു കയറി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിയോടെ എംസി റോഡില്‍ കെഎസ്ആര്‍ടിസിക്ക് സമീപം പെട്രോള്‍ പമ്പിന് മുമ്പിൽ വച്ചാണ് അപകടമുണ്ടായത്. ആലപ്പുഴ സ്വദേശികളായ സി.റ്റി. ഷാജി (63), പി.കെ. ബൈജു (52), വീരപ്പന്‍ (64) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

     തിരുവനന്തപുരത്തു നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കാറില്‍ നാലു പേര്‍ ഉണ്ടായിരുന്നു. മുന്‍സീറ്റില്‍ ഇരുന്ന ഒരാളുടെ തലയ്ക്കാണ് പരിക്കേറ്റത്. മുന്‍ഭാഗത്തെ ഗ്ലാസില്‍ ഇടിച്ചാണ് പരിക്ക്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.

       ഇടിയുടെ ശബ്ദം കേട്ട് സമീപവാസിയായ കൗണ്‍സിലര്‍ അശോക് പടിപ്പുരയ്ക്കല്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റി.

Post a Comment

Previous Post Next Post